രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 20,471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 1486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 49 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 653 ആയി.  15770 പേരാണ് വിവിധ ആശുപത്രികളില്‍ചികിത്സയില്‍ കഴിയുന്നത്. 4120 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ബുധനാഴ്ച വരെ 430 ജില്ലകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ രണ്ടിന് ഇത് 211 ജില്ലകളായിരുന്നു. രാജ്യത്തെ പ്രമുഖ ആറു ജില്ലകളില്‍ കൊവിഡ് കേസുകളുടെ എണ്ണം 500 കടന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മുംബയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. മൂവായിരത്തിലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 2081 കേസുകളും അഹമ്മദാബാദ്, ഇന്‍ഡോര്‍, പൂന, ജയ്പൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 1298, 915, 660, 537 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.

 

ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കുമെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നല്‍കി.

കൊവിഡ് പ്രതിരോധം മാസങ്ങള്‍ നീണ്ടുനില്ക്കാം എന്ന സൂചനയാണ് നീതി ആയോഗ് നല്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൊവിഡിന് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് ഗുജറാത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *