സര്‍ക്കാര്‍ ഓഫിസുകളും സ്​ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിന്​ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: സംസ്​ഥാനത്തെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകളും സ്​ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിന്​ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. റെഡ്​സോണ്‍ ജില്ലകളിലെയും സംസ്​ഥാനത്തെ വിവിധ ഹോട്ട്​സ്​പോട്ടുകളിലെയും ഓഫിസുകളില്‍ അതത്​ ജില്ലകളിലെ കുറച്ച്‌​ ജീവനക്കാരെ ഉപയോഗിച്ച്‌​ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം.

കോവിഡ്​ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഓഫിസുകളും സ്​ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്ലാ സര്‍ക്കാര്‍ വകുപ്പ്​ മേധാവികള്‍ക്കും അയച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെഡ്​സ്​പോട്ട്​, ഹോട്ട്​സ്​പോട്ട്​ ഒഴികെയുള്ള പ്രദേശങ്ങളില്‍ എ, ബി വിഭാഗത്തിലെ ജീവനക്കാര്‍ ഹാജരാകണം. ഇവിടങ്ങളില്‍ ഗ്രൂപ്പ്​ സി, ഡി വിഭാഗത്തിലെ 33ശതമാനം ജീവനക്കാരും ഹാജരാകണം. ബാക്കിയുള്ള ജീവനക്കാള്‍ വര്‍ക്ക്​ ഫ്രം ഹോം സ്വീകരിക്കണം. ​

പൊതുഗതാഗതമില്ലാത്തതിനാല്‍ അതത്​ ജില്ലകളിലെ ജീവനക്കാരുള്ള ഡ്യൂട്ടി ചാര്‍ട്ട്​ തയാറാക്കണം. അതത്​ ജില്ലകളില്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത ജില്ലകളിലെ ജീവനക്കാര്‍ ഹാജരാകണം. മറ്റു ജില്ലകളിലെ ജീവനക്കാര്‍ക്ക്​ യാത്രാപാസ്​ അനുവദിക്കും.

ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവരെ പരമാവധി ഒഴിവാക്കണം. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ‘ബ്രേക്ക്​ ദ ചെയിന്‍’ പരിപാടിയുടെ നടപടിക്രമങ്ങള്‍ തൊഴിലിടങ്ങളിലും പൊതുസ്​ഥലങ്ങളിലും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന്​ ഓഫിസ്​ മേധാവികള്‍ ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *