മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 27 ന് തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേരുന്നത്.

വിമാനസര്‍വ്വീസ് തുടങ്ങുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമന്ത്രി ചര്‍ച്ചയായേക്കും. നേരത്തെ രണ്ട് തവണ വീഡിയോ കോണ്‍ഫറസിലൂടെ പ്രധാനമന്ത്രി കൊവിഡ് ലോക്ഡൗണ്‍ നടപടികള്‍ വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *