സ്​പ്രിന്‍ക്ലര്‍: മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്​പ്രിന്‍ക്ലര്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങളില്‍ ആശങ്കയില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ. ആരോപണമുന്നയിച്ചവര്‍ തന്നെ തെളിവ്​ കൊണ്ടുവര​ട്ടെ​െയന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

കോടതിക്ക്​ മു​ന്നിലൊരു കേസെത്തിയപ്പോള്‍ സ്വാഭാവികമായും ഹൈകോടതി അതില്‍ വിശദീകരണം തേടി. ഒരു കേസിന്‍െറ വിശദാംശങ്ങള്‍ നോക്കി മാത്രമേ ഹൈകോടതി തീരുമാനമെടുക്കൂ. അതിന്‍െറ ഭാഗമായി നിരവധി ചോദ്യങ്ങള്‍ ചോദിക്കും. ആ ചോദ്യങ്ങളാണ്​ കോടതിയില്‍ ഇന്നലെ ഉയര്‍ന്നത്​. ഇത്​ വിവരശേഖരണത്തിന്‍റ ഭാഗം കൂടിയാണ്​. അത്തരം ചോദ്യങ്ങളിലൂടെ എന്താണ്​ വസ്​തുതയെന്ന്​ മനസിലാക്കാനാണ്​ കോടതി ശ്രമിച്ചത്​. അതില്‍ യാതൊരു അപാകതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *