4 മാസം പ്രായമുള്ള കുഞ്ഞിനും രോഗം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്​ച​ 11 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ഏഴ്​, കോഴിക്കോട്​ രണ്ട്​, കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഒന്ന്​ വീതവുമാണ്​ സ്​ഥിരീകരിച്ചത്​. പാലക്കാട്ടുള്ള ഒരാള്‍ രോഗമുക്​തി നേടി.

കോഴിക്കോട്​ രണ്ട്​ ഹൗസ്​ സര്‍ജന്‍മാര്‍ക്കാണ്​​ കോവിഡ്​ സ്​ഥിരീകരിച്ചത്​​. ഇരുവരും കേരളത്തിന്​ പുറത്തുനിന്ന്​ ട്രെയിനില്‍ വന്നവരാണ്​. ഇതില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരനാണ്​. കോഴിക്കോട്​ ജില്ലയില്‍ രോഗം സ്​ഥിരീകരിച്ച മറ്റൊരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്​. മൂന്നുപേര്‍ക്ക്​ സമ്ബര്‍ക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. അഞ്ചുപേര്‍ വിദേശത്തുനിന്ന്​ വന്നവരാണ്​. മലപ്പുറം ജില്ലയില്‍ രോഗം സ്​ഥിരീകരിച്ചത്​ നാല്​ മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ്​. മഞ്ചേരി പയ്യനാട്​ സ്വദേശിയാണ്​ കുഞ്ഞ്​. കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലാണ്​.

കോട്ടയത്ത്​ രോഗം സ്​ഥിരീകരിച്ചത്​ ആസ്​ട്രേലിയയില്‍നിന്ന്​ വന്നയാള്‍ക്കാണ്​​. ഇയാള്‍ ഡല്‍ഹിയില്‍നിന്ന്​ ടാക്​സിയിലാണ്​ കേരളത്തിലെത്തിയത്​.

ബുധനാഴ്​ച പുതുതായി 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്​ഥാനത്ത്​ 127 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്​. 29,150 പേരാണ്​ നിരീക്ഷണത്തില്‍ കഴിയുന്നത്​. കണ്ണൂരിലാണ്​ കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്​. അവിടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്​. ​െപാലീസ്​ പരിശോധനയും കാര്യമായി നടക്കുന്നു. അതിനാല്‍ തന്നെ വാഹനങ്ങള്‍ പുറത്തിറങ്ങുന്നത്​ കുറവുണ്ടെന്ന്​ മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *