പരീക്ഷകള്‍ ഉടനില്ല ; പിന്മാറി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് മേയ് 11 ന് സര്‍വകലാശാല പരീക്ഷകള്‍ ആരംഭിക്കാമെന്ന നിര്‍ദേശത്തില്‍ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍ . ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം പരിശോധിച്ച്‌ സര്‍വ്വകലാശാലകള്‍ക്ക് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരീക്ഷ നടത്തുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ തിയ്യതി തീരുമാനിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു . മാത്രമല്ല വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങിനെ നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന കാര്യത്തില്‍ തീരുമാനമാകാതെ പരീക്ഷ തിയ്യതി പറഞ്ഞതില്‍ വ്യാപകമായി പരാതികളും ഉയര്‍ന്നു വന്നിരുന്നു . ഇതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. അതേ സമയം, മുടങ്ങിയ എസ്‌എസ്‌എല്‍സി പരീക്ഷ മെയ് മൂന്നാം വാരം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ലോക്ക് ഡൗണിന് ശേഷം ഗള്‍ഫിലെയും ലക്ഷദ്വീപിലെയും സാഹചര്യം കൂടി കണക്കിലെടുത്ത് ഇതില്‍ അന്തിമ തീരുമാനം എടുക്കും . ഇന്ന് ചേര്‍ന്ന് ക്യൂഐപി യോഗമാണ് ലോക്ക് ഡൗണ്‍ തീരുന്ന മെയ് മൂന്നിന് ശേഷം 7 ദിവസം അല്ലെങ്കില്‍ 10 ദിവസം കഴിഞ്ഞ് എസ്‌എസ്‌എല്‍സി പരീക്ഷ തുടങ്ങുന്നതിന്‍റെ സാധ്യത തേടാന്‍ തീരുമാനിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *