രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകളില്‍ പോകാനാകാത്തവര്‍ക്ക് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും കിറ്റുകള്‍ വാങ്ങാം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തം പേരുകള് രജിസ്റ്റര് ചെയ്ത റേഷന് കടകളില് പോകാനാകാത്തവര്ക്ക് തദ്ദേശഭരണ സ്ഥാപനത്തിലെ ജനപ്രതിനിധിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില് ഇപ്പോള് താമസിക്കുന്ന സ്ഥലത്തെ റേഷന് കടകളില് നിന്നും പലവ്യജ്ഞന കിറ്റുകള് വാങ്ങാമെന്ന് മുഖ്യമന്ത്രി. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില് കിറ്റുകള് വീടുകളില് എത്തിക്കാന്, രജിസ്റ്റേര് ചെയ്ത സന്നദ്ധ പ്രവര്ത്തകരുടെ സഹായം തേടാം.

അതിഥി തൊഴിലാഴികള്ക്ക് 742 മെട്രിക് ടണ് അരിയും 2,34,000 കിലോ ആട്ടയും വിതരണം ചെയ്തു. റേഷന് കാര്ഡില്ലാത്ത 25,906 കുടുംബങ്ങള്ക്ക് സൗജന്യമായി 316 മെട്രിക് ടണ് അരി വിതരണം നടത്തി. കമ്മ്യൂണിറ്റി കിച്ചണുകൡലക്ക് 105 മെട്രിക് ടണ്ണും, ധര്മ സ്ഥാപനത്തിലേക്ക് 68.46 മെട്രിക് ടണ് അരിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *