ഓപറേഷന്‍ സാഗര്‍റാണി: ഇന്ന് 4,612.25 കിലോ കേടായ മല്‍സ്യം പിടികൂടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഓപറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് നടന്ന പരിശോധനകളില്‍ 4,612.25 കിലോഗ്രാം ഉപയോഗശൂന്യമായ മല്‍സ്യം പിടിച്ചെടുത്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മാര്‍ച്ച്‌ 19ന് നടന്ന പരിശോധനയില്‍ 369 കിലോഗ്രാം മല്‍സ്യമാണ് പിടിച്ചെടുത്തത്.

തിങ്കളാഴ്ച സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം അമരവിളയില്‍നിന്നും കടമ്ബാട്ടുകോണത്തുനിന്നുമാണ് 4,350 കിലോഗ്രാം ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *