തിരുവനന്തപുരത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി. പോലീസ് ഉപയോഗിക്കുന്ന 303 റൈഫിള്‍ വിഭാഗത്തില്‍പ്പെടുന്ന തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ആണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കൊല്ലം കുളത്തൂര്‍പ്പുഴയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്. ഇതുവരെ ഇത് എവിടെ നിന്ന് വന്നതാണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *