കാട്ടാക്കടയില്‍ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം

തിരുവനന്തപുരം : കാട്ടാക്കടയില്‍ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. കള്ളവാറ്റ് കേന്ദ്രത്തില്‍ പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഒറ്റശേഖരമംഗലം വട്ടപ്പറമ്ബ് ഭാഗത്ത് കള്ളവാറ്റ് കേന്ദ്രങ്ങല്‍ സജ്ജീവമാകുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എക്‌സൈസ് എസ്‌ഐ സ്വരൂപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയത്. പരിശോധനക്കിടെ വാറ്റ് സംഘത്തില്‍പ്പെട്ട സജി എന്നയാളെ എക്‌സൈസ് പിടികൂടി. കൂടാതെ 30 ലിറ്റര്‍ ചാരായം പിടിച്ചെടുക്കുകയും വാറ്റുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പിടികൂടിയ സജിയുമായി ജീപ്പില്‍ പോകുന്നതിനിടെയാണ് വാറ്റ് സംഘം ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമത്തിനിടെ സജി ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് പിടിച്ചെടുത്ത ചാരായവും കൊണ്ടാണ് ആക്രമി സംഘം കടന്നു കളഞ്ഞത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *