70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

ശൂരനാട് : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിന്നും 170 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ശാസ്താംകോട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ.സഹദുള്ളയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ താമരശ്ശേരി ജങ്ഷന് സമീപത്തുള്ള തോട്ടില്‍നിന്ന് 100 ലിറ്ററും പോരുവഴി ഇടയ്ക്കാട് പാലമുക്കിന് സമീപം പ്രസാദ് ഭവനത്തില്‍ പ്രസാദിന്റെ വീട്ടില്‍നിന്ന് 70 ലിറ്റര്‍ കോടയുമാണ് പിടിച്ചെടുത്തത്. ഇയാളുടെ വീട്ടിലെ കുളിമുറിയില്‍നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .

റെയ്ഡില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.സനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ്.രതീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിജു, അനില്‍കുമാര്‍, രാകേഷ്, അജിത്ത്, സന്തോഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു .

കരുനാഗപ്പള്ളിയില്‍ എക്സൈസ് റേഞ്ച്‌ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിന്നും 70 ലിറ്റര്‍ കോട പിടിച്ചെടുത്തു. പാവുമ്ബ തെക്ക് പുഞ്ചയോടു ചേര്‍ന്ന ഭാഗത്തുനിന്നാണ് കോട പിടികൂടിയത് . പ്രിവന്റീവ് ഓഫീസര്‍ എസ്.ഉണ്ണിക്കൃഷ്ണപിള്ള ,സി.ഇ.ഒ.മാരായ അഭിലാഷ്, ദിലീപ്കുമാര്‍, രജിത്ത്, ഡ്രൈവര്‍ ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *