മുതുകുളത്ത് വീട്ടില്‍ ചാരായംവാറ്റ്; യുവാവ് അറസ്റ്റില്‍

മുതുകുളം : വീട്ടില്‍ ചാരായം വാറ്റിയ യുവാവ് അറസ്റ്റില്‍ . ആറാട്ടുപുഴ തറയില്‍ക്കടവ് കുളത്തിന്റെ ചിറയില്‍ അനില്‍ കെ.രാജന്‍(കൊച്ചുണ്ണി-42) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത് . രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത് .

പരിശോധനയില്‍ പ്രതിയുടെ പക്കല്‍ നിന്നും എട്ട് ലിറ്റര്‍ ചാരായം, 200 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, പാചകവാതക സിലിന്‍ഡര്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഹരിപ്പാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ ബാബുവിന്റെ നിര്‍ദേശപ്രകാരം അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.അരുണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ ടി.എ.വിനോദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.കെ.രാജേഷ് കുമാര്‍, ടി.ജയേഷ്, ഡ്രൈവര്‍ സുഭാഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *