സ്പ്രിന്‍കളര്‍ കരാറില്‍ ഇടനിലക്കാരിയായത് മുഖ്യമന്ത്രയുടെ മകളെന്ന് സംശയം; യൂത്ത് ലീഗ്

തിരുവനന്തപുരം: സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിയാക്കിയിരിക്കുകയാണ് സ്പ്രിന്‍കളര്‍ കരാര്‍. വിഷയവുമായി ബന്ധപ്പെട്ട പല ആരോപണങ്ങളും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കരാര്‍ ഇടപാടില്‍ ഇടനിലക്കാരിയായത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനാണെന്ന് സംശയിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

സ്പ്രിന്‍ക്ളറുമായുള്ള കരാര്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകളാണ് എന്ന് സംശയിക്കാവുന്ന തെളിവുകളാണ് ഇന്ന് പുറത്തുവന്നതെന്ന് ഫിറോസ് പറയുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന ഭയമാണ് വീണാ വിജയന്റെ എക്സാ ലോജിക്ക് എന്ന കമ്ബനിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായതിന് പിന്നിലെന്നും ഫിറോസ് ആരോപിച്ചു.

ഐടി സെക്രട്ടറിക്ക് ഒറ്റക്ക് ഈ കരാറുണ്ടാക്കാനാകില്ല. അഴിമതിക്ക് പിന്നില്‍ പിണറായി വിജയന് പങ്കുണ്ട് എന്നത് വ്യക്തമാണ്. ഐ.ടി സെക്രട്ടറി കുറ്റമേറ്റെടുത്തത് കൊണ്ട് പിണറായിക്ക് രക്ഷപ്പെടാന്‍ കഴിയില്ല. ഷാജിയുടെ പോസ്റ്റിന് മറുപടി പറയുന്ന മുഖ്യമന്ത്രിക്ക് ഇതില്‍ മാത്രം മറുപടിയല്ലെന്നും ഫിറോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *