ഇന്ത്യയില്‍ കുടുങ്ങിയ വിദേശ പൗരന്മാരുടെ വിസാ കാലാവധി നീട്ടും

ന്യൂഡല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ വിദേശ പൗരന്മാരുടെ വിസാ കാലാവധി നീട്ടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മെയ് മൂന്നു വരെ ഫീസ് ഈടാക്കാതെയാണ് വിസാ കാലാവധി നീട്ടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുനിയ ശലീല ശ്രീവാസ്തവ അറിയിച്ചു.

വിസാ കാലാവധി ഉടന്‍ കഴിയുന്നവര്‍ മെയ് മൂന്നു വരെ നീട്ടാന്‍ അപേക്ഷ നല്‍കിയാല്‍ മതി. വിസയില്ലാതെ രാജ്യത്ത് കഴിയുന്നതിന് പിഴ ഈടാക്കില്ല. മെയ് 17 വരെ അധിക കാലാവധി ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൗരന്മാര്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഏഴു ദിവസം 24 മണിക്കൂറും സേവനം ലഭ്യമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയിക്കാന്‍ പുതിയ ടോള്‍ ഫ്രീ നമ്ബറുകള്‍ (1930, 1944) പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി അടിയന്തര പ്രതികരണ നമ്ബര്‍ ‘112’ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് പൊലീസ്, അഗ്നിശമനസേന, ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഈ നമ്ബര്‍ ഉപയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *