ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല :ഡി.ജി.പി

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിലും ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ലെന്നും ജനം സ്വയം നിയന്ത്രിക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. വാഹനങ്ങള്‍ നിയന്ത്രിക്കുന്നതി​െന്‍റ ഭാഗമായുള്ള ഒറ്റ, ഇരട്ട നമ്ബര്‍ സംവിധാനം തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. ഇതുമൂലം 40 ശതമാനം വാഹനങ്ങളുടെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരമാവധി മൂന്നു പേര്‍ക്ക് ഒരു കാറില്‍ പോകാം. അവശ്യ യാത്രകള്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുക. പൊലീസ് കര്‍ശന പരിശോധന നടത്തില്ല. ജനങ്ങളില്‍ വിശ്വാസം അര്‍പ്പിക്കും. നിയമലംഘനം നടത്തിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഹൈകോടതി നിര്‍ദേശപ്രകാരമുള്ള പിഴ ഈടാക്കുമെന്നും ഡി.ജി.പി അറിയിച്ചു.

രാജ്യത്ത് ലോക്ഡൗണ്‍ മേയ് മൂന്നുവരെ നിലവിലുണ്ട്. ആ സാഹചര്യത്തില്‍ നിയമവും കൃത്യമായി തന്നെ നടപ്പിലാക്കും. എല്ലാം സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. പ്രവൃത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ തിരിച്ചറില്‍ കാര്‍ഡ് കരുതണം.

മെഡിക്കല്‍ സേവനങ്ങള്‍, ചികിത്സ, ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ അന്തര്‍ സംസ്ഥാന യാത്രയും ജില്ലക്ക് പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രക്കും ജില്ലക്ക് പുറത്തേക്കുള്ള അവശ്യയാത്രക്കും സത്യവാങ്മൂലം കരുതണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *