ഇന്ത്യയില്‍ കോവിഡ്‌ മരണം 500 ; രോഗ ബാധിതരുടെ എണ്ണം 15,362

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്കു പ്രകാരം 505 ആയി. ഇന്ന് 14 പേര്‍ കൂടി മരിച്ചതോടെയാണിത്. ഇന്ന് ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഏഴു പേരാണ് ഗുജറാത്തില്‍ മരണപ്പെട്ടത്. ആകെ രോഗബാധിതരുടെ എണ്ണം 15,362 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 2220 പേര്‍ രോഗമുക്തി നേടി.

അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടിനെ മറികടന്ന് ഇന്ന് ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹിയില്‍ ഇതുവരെ 1707 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,372 പേര്‍ക്കാണ് രോഗബാധയുള്ളത്. നാലാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 1355 പേര്‍ക്ക് രോഗബാധയുണ്ട്.

3320 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച മഹാരാഷ്ട്ര തന്നെയാണ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും രാജ്യത്ത് ആദ്യത്തിലുള്ളത്. ഇതുവരെ 201 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. 69 പേര്‍ മരിച്ച മധ്യപ്രദേശ്, 48 പേര്‍ മരിച്ച ഗുജറാത്ത് 42 പേര്‍ മരിച്ച ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ആയിരത്തിലധികം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 173 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *