സ്പ്രിം​ങ്ക്ലര്‍ : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പി.​ടി. തോ​മ​സ് എം​എ​ല്‍​എ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്പ്രിം​ങ്ക്ലര്‍ വിവാദം കത്തിക്കയറുന്നതിനിടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പുതിയ ആ​രോ​പ​ണ​വു​മാ​യി പി.​ടി. തോ​മ​സ് എം​എ​ല്‍​എ. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ ഡ​യ​റ​ക്ട​റാ​യു​ള്ള എ​ക്സാ​ലോ​ജി​ക് എ​ന്ന ഐ​ടി ക​മ്ബ​നി​ക്ക് സ്പ്രിം​ഗ്ള​ര്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആവശ്യവുമായാണ് പി.​ടി തോ​മ​സ് രംഗത്തെത്തിയിരിക്കുന്നത്.വിവാദം ഉ​ണ്ടായശേഷം എ​ക്സാ​ലോ​ജി​ക്കി​ന്‍റെ വെ​ബ്സൈ​റ്റ് സ​സ്പെ​ന്‍​ഡ് ചെ​യ്ത നി​ല​യി​ലാ​ണ്. സ്പ്രിം​ഗ്ള​ര്‍ ചോ​ര്‍​ത്തി​യ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും പൂ​ര്‍​ണ​മാ​യി മ​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തൊ​ക്കെ സം​ശ​യ​ത്തി​ന് ഇ​ട​ന​ല്‍​കു​ന്നതാണെന്നും പിടി തോമസ് എംഎല്‍എ പറയുന്നു. സം​ശ​യ​ങ്ങ​ള്‍ ചോ​ദി​ക്കു​മ്ബോ​ള്‍ കെ.​എം.​ഷാ​ജി​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​ക്ക് ചേ​രു​ന്ന​ത​ല്ലെന്നും പി.​ടി തോ​മ​സ് പ​റ​ഞ്ഞു.മുഖ്യമന്ത്രിയുടെ മകള്‍ വീണ ബംഗളൂരുവില്‍ നടത്തുന്ന ഐടി കമ്ബനിയുടെ വെബ്സൈറ്റ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും പി.ടി തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *