സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ഒരാൾക്ക് മാത്രം

തിരുവനന്തപുരം : സംസ്ഥാനത്തിന് ആശ്വാസം നൽകി കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഒരാളിലേക്ക് ചുരുങ്ങി. കോഴിക്കോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 10 പേർ ഇന്നലെ രോഗമുക്തി നേടി.

കാസർകോട് ആറ് പേരുടെയും എറണാകുളത്ത് രണ്ട് പേരുടെയും ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 84 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *