മുംബൈയിലെ ധാരാവിയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 100 കടന്നു

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 100 കടന്നു. വെള്ളിയാഴ്​ച 15 പേര്‍ക്ക്​ കൂടി പുതുതായി രോഗബാധ സ്​ഥിരീകരിച്ചതോടെ പ്രദേശത്ത്​ രോഗികളുടെ എണ്ണം 101 ആയി.

10 പേരാണ്​ ധാരാവിയില്‍ മാത്രം മരിച്ചത്​. കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 62 കാരനാണ്​ വെള്ളിയാഴ്​ച മരിച്ചത്​​.

ധാരാവിയില്‍ എട്ടു ലക്ഷം പേരാണ്​ തിങ്ങിപാര്‍ക്കുന്നത്​. സമൂഹിക അകല​ം പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക ഇവിടെ പ്രായോഗികമല്ല. ​ധാരാവിയെ നേരത്തേതന്നെ കോവിഡ്​ ഹോട്ട്​സ​്​പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഒമ്ബത്​ പ്രഭവ മേഖലകളും കണ്ടെത്തിയിട്ടുണ്ട്​. ധാരാവിയുടെ വിവിധ പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌​ പൊലീസ്​ നിയന്ത്രിച്ചു​.

രാജ്യത്ത്​ കോവിഡ്​ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​ത നഗരം മുംബൈയാണ്​.

Leave a Reply

Your email address will not be published. Required fields are marked *