നാ​വി​ക സേ​ന​യി​ലെ 25 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ

മും​ബൈ: ന്യൂഡൽഹി∙ നാവികസേനാ ഉദ്യോഗസ്ഥർക്ക് മുംബൈയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചു. 25 നാവികർക്കാണു രോഗം സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിൽ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ഇതാദ്യമായാണ് നാവികസേന ഉദ്യോഗസ്ഥർക്കു രോഗം സ്ഥിരീകരിക്കുന്നത്.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് നാ​വി​ക സേ​ന​യി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.  ഇവരുമായി സമ്പർക്കത്തിൽ വന്നവരെയെല്ലാം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. വെസ്റ്റേൺ നേവൽ കമാൻഡിലെ ഐഎൻഎസ് ആംഗ്രെയുടെ ഭാഗമായ ഇടത്താണു നാവികർ താമസിച്ചിരുന്നത്. ഇവര്‍ യാത്രാ ചെയ്ത ഇടങ്ങൾ ഏതൊക്കെയെന്നും പരിശോധിക്കുന്നുണ്ട്. ഐഎൻഎസ് ആംഗ്രെയ്ക്കു സമീപത്തായാണു യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നിർത്തിയിട്ടിരിക്കുന്ന നേവൽ ഡോക്‌യാർ‌ഡും ഉള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *