കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍ കുട്ടി (85) ആണ് മരിച്ചത്. അവസാന പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധന ഫലം കൂടി വരാനുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.

ഇദ്ദേഹത്തിന് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *