എസ്ബിഐ എടിഎം ഇടപാടുകള്‍ ജൂണ്‍ 30 വരെ സൗജന്യമാക്കി

ഡല്‍ഹി: അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി എസ്ബിഐ. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ചൗര്‍ജ് നല്‍കാതെ എത്ര വേണമെങ്കിലും പണം പിന്‍വലിക്കാം. ജൂണ്‍ 30 വരെയാണ് എടിഎം നിരക്കുകള്‍ എസ്ബിഐ പിന്‍വലിച്ചത്.

എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് എടിഎം നിരക്കുകള്‍ പിന്‍വലിക്കാന്‍ ബാങ്ക് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *