പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.

പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. കോട്ടന്‍ തുണികൊണ്ടുള്ള മാസ്‌കിനും 70 ശതമാനം അണുബാധ തടയാനാവും. അത്തരം മാസ്‌കുകള്‍ വീണ്ടും കഴുകി ഉണക്കി ഉപയോഗിക്കാം. മാത്രമല്ല പൊതുസ്ഥലത്ത് തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ തുപ്പിയാല്‍ ഇനി പിഴയൊടുക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *