തൃശൂർ പൂരം ഉപേക്ഷിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ തൃശൂർപൂരം ഉപേക്ഷിച്ചു. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണിത്. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും സുനിൽകുമാറിന്റെയും സാന്നിധ്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. ചരിത്രത്തിലാദ്യമായാണ് പൂരം ഉപേക്ഷിക്കുന്നത്.
പൂരവുമായി ബന്ധപ്പെട്ട താന്ത്രിക ചടങ്ങുകൾ 5 പേരുടെ സാന്നിധ്യത്തിലാവും നടത്തുക. ഭക്തർക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തിൽ തീരുമാനിച്ചതായി കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *