രാസവസ്തുക്കൾ ചേർത്ത ചെമ്മീൻ പിടികൂടി

പാറശാല: ഫോർമാലിൻ ചേർത്ത 2000 കിലോ ചെമ്മീൻ പിടികൂടി.തമിഴ്നാട്ടിലെ തൂത്തുകുടി കടലൂരിൽ നിന്നും നെയ്യാറ്റിൻകര ടൗണിൽ ചില്ലറ വിൽപനക്കായി കൊണ്ടുവന്ന ചെമ്മീനാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കണ്ടെയ്നർ ലോറിയിൽ 65 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന ചെമ്മീൻ പിടികൂടിയത്. ഇവർ അറിയിച്ചതനുസരിച്ചെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ അടങ്ങിയതായി കണ്ടെത്തിയത്. പിടികൂടിയ ചെമ്മീൻ നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് കടലൂർ സ്വദേശികളായ ജിനൻ (45), ശിവ (34) എന്നിവർക്കെതിരെ കേസ് എടുത്തു. എക്സൈസ് സി.ഐ മുഹമ്മദ് അൻസാരി, എസ്.ഐ രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ രജിത്ത്, സിവിൽ ഓഫീസർമരായ അരുൺകുമാർ, ഷമീർ തുടങ്ങിയ സംഘമാണ് ചെമ്മീൻപിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *