പത്തനംതിട്ടയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചു

പത്തനംതിട്ട: ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പ്രയോജനം ലഭിക്കുംവിധം ആരംഭിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു പോലീസ് സ്റ്റേഷനുവേണ്ട എല്ലാവിധ സജീകരണങ്ങളും ജില്ലാ വനിതാ പോലീസ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.

ജില്ലയിലെ വനിതകളുടെ പരാതികള്‍, വനിതകള്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍, സേവനങ്ങള്‍ എന്നിവയാകും വനിതാ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നത്. എസ്.എച്ച്‌.ഒ എ.ആര്‍ ലീലാമ്മയുടെ നേതൃത്വത്തില്‍ മൂന്നു വനിതാ എസ്.ഐമാര്‍, അഞ്ച് വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ടു പേരാണു നിലവില്‍ ഉള്ളത്. എസ്.ഐമാരായ പി.ജി വിജയമ്മ, സാലി ജോണ്‍, കെ.കെ സുജാത, പോലീസ് ഓഫീസറന്മാരായ വി.സുനി, എം.ബീന, റസീന ബീഗം, സ്മിതാ കുമാരി, ലേഖ തുടങ്ങിയവരാണു നിലവില്‍ സ്റ്റേഷനിലെ ടീം അംഗങ്ങള്‍. മൂന്നു ദിവസത്തിനുള്ളില്‍ കോടതി പരിധി, സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് എന്നീ കാര്യങ്ങളിലും തീരുമാനമാകും.

Leave a Reply

Your email address will not be published. Required fields are marked *