കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്​നാട്ടിലെ ജില്ലകളില്‍ കർശന നിരീക്ഷണം

തിരുവനന്തപുരം: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്​നാട്ടിലെ ജില്ലകൾ റെഡ്​ സോണിലായതോടെ അതിർത്തി ഗ്രാമങ്ങൾ ജാഗ്രതയിൽ. ഇതേ തുടർന്ന്​ അതിർത്തിയിൽ നിരീക്ഷണവും നിയന്ത്രണവും  ശക്തമാക്കി​. കളിയിക്കാവിളയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ഇതിൻെറ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 22 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്​, ഉടുമ്പൻചോല താലൂക്കുകളിൽപെടുന്ന ശാന്തൻപാറ പഞ്ചായത്തിലെ ഒന്ന്​, അഞ്ച്​, ഏഴ്​ നെടുങ്കണ്ടത്തെ എട്ട്​, ഒമ്പത്​, 11, കരുണാപുരത്തെ നാല്​, ഏഴ്, 10, 11, വണ്ടൻമേട്​ ഏഴ്​, പത്ത്​, ചക്കുപള്ളം എട്ട്​, 11, കുമളി ആറ്​, ഏഴ്​, എട്ട്​, ഒമ്പത്​, 12, ചിന്നക്കനാൽ അഞ്ച്​, ഉടുമ്പൻചോലയിലെ അഞ്ച്​, ഏഴ്​ എന്നീ വാർഡുകളിലാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​.

തമിഴ്​നാട്ടിൽ 17 ജില്ലകളാണ്​ റെഡ്​ സോണിൽ ഉൾപ്പെടുത്തിയത്​. ഇതിൽ കോയമ്പത്തൂർ, തേനി, തിരുപ്പൂർ, തിരുനെൽവേലി ജില്ലകളാണ്​ ​േകരളവുമായി അതിർത്തി പങ്കിടുന്നത്​. ചെന്നെ കഴിഞ്ഞാൽ തമിഴ്​നാട്ടിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത്​ കോയമ്പത്തൂരിലാണ്​. കോയമ്പത്തൂരിൽ 126പേർക്കും തിരുപ്പൂരിൽ 79 പേർക്കും തിരുനെൽവേലിയിൽ 56പേർക്കും ​േതനിയിൽ 40 പേർക്കുമാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *