പ്രതിപക്ഷ വിമര്‍ശനം: വിവാദമായ സ്പ്രിംഗ്ളര്‍ കരാര്‍ പുറത്തു വിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിവാദമായ സ്പ്രിംഗ്ളര്‍ കരാര്‍ പുറത്തു വിട്ട് പിണറി സര്‍ക്കാര്‍.വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പത്താം തീയതിയാണ് പ്രതിപക്ഷ നേതാവ് സ്പ്രിംഗ്ളർ കരാറിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം വിളിച്ചതോടെയാണ് സ്‌പ്രിംഗ്ളർ വിവാദം ആളികത്തിയത്.

ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പുവച്ചത്. സെപ്റ്റംബര്‍ 24വരെയാണ് കാലാവധി. സ്പ്രിംഗ്ളര്‍ കമ്ബനി ഐ.ടി സെക്രട്ടറിക്കയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. വിവരങ്ങളുടെ പൂര്‍ണാവകാശം പൗരനാണെന്നും ദുരുപയോഗം ചെയ്യില്ലെന്നും കത്തില്‍ സ്‌പ്രിംഗ്ളര്‍ പറയുന്നുണ്ട്. അതേസമയം വിവരങ്ങള്‍ പുറത്തുപോകില്ലെന്ന് കമ്ബനി ഉറപ്പ് നല്‍കിയതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നാണ് കമ്പനിയുടെ വിശദീകരണം. വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും, കമ്പനി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായും സർക്കാർ വിശദീകരിക്കുന്നു. വിവരങ്ങളുടെ സമ്പൂർണ്ണ അവകാശം സർക്കാരിനാണെന്ന് സ്പ്രിംഗ്ളർ കമ്പനിയും വിശദീകരിക്കുന്നുണ്ട്. സർക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാൽ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നൽകിയ കത്തിൽ പറയുന്നുണ്ട്. വിവരങ്ങളുടെ പകർപ്പ് സൂക്ഷിക്കാൻ സ്പ്രിംഗ്ളറിന് അനുമതിയില്ലെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *