പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ 20 വരെ ഒരു ഘട്ടവും ഇതിന് ശേഷം അടുത്ത ഘട്ടവും എന്ന നിലയിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ 20 വരെ ഇപ്പോഴുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഒരു കാരണവശാലും പൊതുഗതാഗതമോ, അന്തര്‍ വാഹന സര്‍വീസുകളോ അനുവദിക്കില്ല. അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ പാടില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാം. രണ്ട് പേര്‍ യാത്ര ചെയ്യാന്‍ പാടില്ല. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുമ്ബോള്‍ കാറുകളില്‍ രണ്ട് പേരെ പാടുള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 15 പേജോളം വരുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.  ഒരു ട്രക്കില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു ഹെല്‍പ്പറും അനുവദിക്കും. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തണം. മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യമുള്ളിടത്ത് മൂന്നിലൊന്ന് ഒരു ദിവസം എത്തണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒരു കാരണവശാലും തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇളവുകള്‍ കര്‍ഷകര്‍ക്കും, ഗ്രാമീണ മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ക്കുമാണ്. നിര്‍മാണ മേഖലയ്ക്കും ഇളവുകളുണ്ട്. ഗ്രാമീണമേഖലയിലെ റോഡ്, പാലം നിര്‍മാണം, വര്‍ക്ക് സൈറ്റില്‍ തൊഴിലാളികള്‍ തങ്ങുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും ഇളവുകള്‍ നല്‍കാം. തൊഴിലുറപ്പ് പദ്ധതി കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ച്‌ തുടങ്ങാം. മദ്യവില്‍പനയ്ക്ക് കര്‍ശനനിയന്ത്രണമുണ്ടാകും.

പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോളിയം, സിഎന്‍ജി, എല്‍പിജി, എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസുകള്‍,പ്രിന്റ് ,ഇലക്‌ട്രോണിക്ക് മീഡിയകള്‍ക്ക് നല്‍കി ഇളവുകള്‍ തുടരും,റേഷന്‍, പച്ചക്കറി, പാല്‍, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യമാംസാദികള്‍ എന്നീ മേഖലകള്‍ക്ക് നല്‍കിയരുന്ന ഇളവ് തുടരും,ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും തേയിലത്തോട്ടം തുറക്കാം. എന്നാല്‍ അമ്ബത് ശതമാനം തൊഴിലാളികല്‍ മാത്രം,സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാം. പാക്കേജ് ഫുഡ് വ്യവസായം, കീടനാശിനി, വിത്ത് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കിയിട്ടുണ്ട് .

റെയില്‍വെ മുഖേനയുള്ള ചരക്ക് നീക്കം, സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം, കൃഷിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം എന്നിവ അനുവദിക്കും.പൊതു ഗതാഗതത്തിന് ഇളവുകള്‍ ഇല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ഇളവുകള്‍ നല്‍കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *