കാസര്‍കോട് വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അനുവദിച്ച വനിതാ പോലീസ് സ്‌റ്റേഷന്‍ വിഷുദിനത്തില്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന് സമീപം പഴയ കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ വനിതാ പോലീസ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. 12 പോലീസുകാരാണ് ഇവിടുള്ളത്.

പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷനും ഇന്ന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയ്ക്ക് അകത്തുള്ള ഏതു വനിതയ്ക്കും വനിതാ പോലീസ് സ്റ്റേഷനെ സമീപിക്കാനാകുമെന്നും സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാവുന്ന ഇടമായിരിക്കും ഈ സ്‌റ്റേഷനെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് ഇത്തരം ഒരു സ്റ്റേഷന്‍ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഒരു പോലീസ് സ്റ്റേഷനു വേണ്ട എല്ലാവിധ സജീകരണങ്ങളും ജില്ലാ വനിതാ പോലീസ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *