ലോക്ക്ഡൗണ്‍: സംസ്ഥാന തീരുമാനം വ്യാഴാഴ്ച

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് കേരളം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച മറ്റന്നാള്‍ തീരുമാനിക്കും.  പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം ഇറങ്ങാനിരിക്കെ മന്ത്രിസഭാ യോഗം മറ്റന്നാളത്തേക്ക് മാറ്റുകയായിരുന്നു.

കോവിഡ് 19 നിയന്ത്രണത്തില്‍ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനായി മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നാളെ മുതല്‍ ഒരാഴ്ച്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകളുണ്ടാകും. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *