കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ധനമന്ത്രി തോമസ് ഐസക്. കൊവിഡ് പ്രതിരോത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. അതേ സമയം വീട്ടില്‍ അടച്ച്‌ പൂട്ടിയിരിക്കേണ്ട സാധാരണക്കാരന്‍റെ ഉപജീവനം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.

സാധാരണക്കാരുടെ ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. പാവപ്പെട്ടവന് വേണ്ടത് പണമാണ്. അത് എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറ‍ഞ്ഞു.

ഭക്ഷണവും പണവും നല്‍കണം. സംസ്ഥാനങ്ങളുടെ സാമ്ബത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. റിസര്‍വ്വ് ബാങ്ക് വഴി വായ്പ ലഭ്യമാക്കാന്‍ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും ധനമന്ത്രി ആവശ്യപ്പെ

Leave a Reply

Your email address will not be published. Required fields are marked *