തൃശൂര്‍ ജില്ലയില്‍ സമാന്തര അടുക്കളകളും ഭക്ഷണ വിതരണവും നിരോധിച്ചു

തൃശൂര്‍: കോവിഡ് 19 പ്രതിരോധ നടപടികളുടെയും ലോക്ക് ഡൗണിന്റെയും ഭാഗമായുളള സമൂഹ അടുക്കളകള്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേല്‍നോട്ടത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാവു എന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘനടകള്‍, വ്യക്തികള്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സമാന്തര അടുക്കളകളും ഭക്ഷണവിതരണവും നടത്തുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു.

പൊതുജനാരോഗ്യത്തേയും സാമൂഹ്യ സുരക്ഷയും ബാധിക്കുമെന്നതിനാലാണ് സമാന്തര അടുക്കളകളുടെ പ്രവര്‍ത്തനം നിരോധിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന സമൂഹ അടുക്കളകളുമായി സഹകരിക്കുകയാണ് സമാന്തര അടുക്കള നടത്തുന്നവര്‍ ചെയ്യണ്ടേതെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കാന്‍ ജില്ലാ പോലീസ് അധികാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *