ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് മെയ് മൂന്നു വരെ നീട്ടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് മെയ് മൂന്നു വരെ നീട്ടി. റെയില്‍വേ മന്ത്രാലയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ രാജേഷ് ദത്ത് ബാജ്പേയിയാണ് ഇക്കാര്യമറിയിച്ചത്.

പ്രീമിയം ട്രെയിനുകള്‍, മെയ്ല്‍/ എക്സ്പ്രസ് ട്രെയിനുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍, സബ്‌അര്‍ബന്‍ ട്രെയിനുകള്‍, കോല്‍ക്കത്ത മെട്രോ ട്രെയിന്‍, കൊങ്കണ്‍ റെയില്‍വേ അടക്കമുള്ളവ സര്‍വിസ് നിര്‍ത്തിവെച്ചവയില്‍ ഉള്‍പ്പെടും.അതേസമയം, അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ട്രെയിനുകള്‍ സര്‍വിസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *