മെയ് മൂന്നുവരെ ആഭ്യന്തര,വിദേശ വിമാന സര്‍വീസും ഇല്ല

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് വിദേശ,ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.രാജ്യത്ത് മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി ഇന്നു പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര,ിവിദേശ വിമാന സര്‍വീസും നിര്‍ത്തിയത്.എന്നാല്‍ ഡിജിസിഎയുടെ പ്രത്യേക അനുവാദത്തോടെ കാര്‍ഗോ സര്‍വീസ് നടക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 26 മുതല്‍ ആഭ്യന്തര,വിദേശ വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *