രാജ്യത്ത് മതിയായ ഭക്ഷ്യവസ്തുക്കൾ ഉണ്ട് : അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കളും ഉണ്ടെന്നും ലോക്ഡൗൺ നീട്ടുന്നതിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്ഡൗൺ മേയ് 3 വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.

രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കളും ഉണ്ടെന്ന് ഞാൻ ഉറപ്പു നൽകുന്നു. ഒരു പൗരനും അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സമ്പന്നരായ ആളുകൾ മുന്നോട്ട് വന്ന് ദരിദ്രരെ സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഏകോപനം ശക്തമാക്കേണ്ടതുണ്ട്. എല്ലാ പൗരന്മാരും ലോക്ഡൗൺ ശരിയായി പിന്തുടരുക’– അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ നിങ്ങളുടെ ധൈര്യവും വിവേകവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. എല്ലാവരും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും അവരുമായി സഹകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *