നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം : ഡിജിപി

തിരുവനന്തപുരം: നോക്കു കൂലി ചോദിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഡി.ജി.പി .ലോക്നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.നോക്കുകൂലി അനുവദിക്കാനാകില്ലെന്നും ഡിജിപി പറഞ്ഞു. തിരുവല്ലയില്‍ തിരുവല്ലയില്‍ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ വേണ്ടി സിഐടിയുക്കാര്‍ നോക്കുകൂലി ആവശ്യപ്പെട്ടത് വിവാദമായിരുന്നു അതിനോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. അതേസമയം കോട്ടയത്തും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

തിരുവല്ലയില്‍ യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രിയും ഇന്നലെ പ്രതികരിച്ചിരുന്നു.കൂടാതെ നോക്കുകൂലി ആവശ്യപ്പെട്ട ചുമട്ടുതൊഴിലാളികളുടെ ലേബര്‍കാര്‍ഡ് സസ്പെന്‍സ് ചെയ്യുകയും ചെയ്തു.ഏഴ് സിഐടിയു തൊഴിലാളികള്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരെ തിരുവല്ല പൊലീസ് റെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അനര്‍ഹമായികൂലി ആവശ്യപ്പെടുകയോ, നോക്കുകൂലി ചോദിക്കുകയോ ചെയ്താല്‍ പൊലീസ്ശ ക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *