സംസ്ഥാനത്ത് 2149 അറസ്റ്റ്; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2149 പേരാണ്. 1411 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അവിടെ 291 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 295 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ 14 കേസുകളിലായി 19 പേരെ അറസ്റ്റ് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്റെ എണ്ണം,അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 36, 35, 23

തിരുവനന്തപുരം റൂറല്‍ 291, 295, 196

കൊല്ലം സിറ്റി 170, 170, 125

കൊല്ലം റൂറല്‍ 220, 222, 191

പത്തനംതിട്ട 187, 201, 154

കോട്ടയം 76, 85, 15

ആലപ്പുഴ 122, 125, 77

ഇടുക്കി 173, 90, 21

എറണാകുളം സിറ്റി 28, 31, 15

എറണാകുളം റൂറല്‍ 125, 123, 57

തൃശൂര്‍ സിറ്റി 81, 99, 57

തൃശൂര്‍ റൂറല്‍ 117, 140, 88

പാലക്കാട് 99, 122, 80

മലപ്പുറം 61, 74, 52

കോഴിക്കോട് സിറ്റി 64, 64, 64

കോഴിക്കോട് റൂറല്‍ 46, 62, 21

വയനാട് 75, 29, 56

കണ്ണൂര്‍ 161, 163, 108

കാസര്‍ഗോഡ് 14, 19, 11.

Leave a Reply

Your email address will not be published. Required fields are marked *