കൊറോണ; തമിഴ്‌നാട്ടില്‍ എട്ട് ഡോക്ടര്‍മാര്‍ക്കും അഞ്ച് നേഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു

തമിഴ്‌നാട്ടില്‍ ഇന്ന്‌ എട്ട് ഡോക്ടര്‍മാര്‍ക്കും അഞ്ച് നേഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 138 ആളുകളെ ഇതുവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം തമിഴ്‌നാട്ടില്‍ ഇതുവരെ പതിനൊന്ന് പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ന് മാത്രം 106 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലേറെയും കോയമ്ബത്തൂരിലും തിരുപ്പൂരിലുമാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ചെന്നൈയില്‍ മാത്രം 199 കൊവിഡ് രോഗികളുണ്ട്.ചെന്നൈ സ്വദേശിയായ 45 വയസുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *