പേരൂര്‍ക്കട തങ്കച്ചന്റെ ചരമ വാര്‍ഷികം

അനുമോന്‍ പേരൂര്‍ക്കട


തിരുവനന്തപുരം: സി.പി.ഐ(എം) പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയിലും, കെ.എസ്. കെ.ടി.യു രൂപീകരണ കാലം മുതല്‍  മുന്‍നിര പ്രവര്‍ത്തകനുമായിരുന്ന പേരൂര്‍ക്കട തങ്കച്ചന്‍ അന്തരിച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം.

1970കളിലെ മിച്ച ഭൂമി സമരത്തില്‍ കവടിയാര്‍ കൊട്ടാര ഭൂസമരം തങ്കച്ചന്റെ നേതൃത്വത്തിലായിരുന്നു. കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായും, തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയായും, തിരുവനന്തപുരം താലൂക്ക് സെക്രട്ടറിയായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കര്‍ഷകത്തൊഴിലാളികളുടെ അവകാശസമരപ്പോരാട്ടങ്ങള്‍ , പെന്‍ഷന്‍, ക്ഷേമനിധി എന്നിവ നേടിയെടുക്കുന്ന സമരങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് സ്മരിക്കപ്പെടുന്നതാണ്. 1952ലെ ട്രാന്‍സ്‌പോര്‍ട് സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുക മാത്രമല്ല, ദീര്‍ഘമായ പോലീസ് മര്‍ദ്ദനത്തിനും ഇരയായി.

കെ. എസ്. കെ.ടി.യുവില്‍ അദ്ദേഹത്തിന്റെ മുന്‍നിര പ്രവര്‍ത്തനം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായിട്ടുണ്ട്. ചെട്ടിവിളാകം(കുടപ്പനക്കുന്ന്) എന്നീ പേരുകളില്‍ അറിയപ്പെടുന്ന പഞ്ചായത്തിലെ ദീര്‍ഘകാല അംഗവും, കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *