യുകെ ബർമിങ്ങാമിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി ഡോക്ടർ മരിച്ചു

കോട്ടയം : വിദേശത്ത് ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. യുകെ ബർമിങ്ങാമിൽ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗമായ ഡോ. അമീറുദ്ദീൻ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ദീർഘകാലത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൽനിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.

>പരേതനായ ഡോ. മീരാൻ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കൾ: ഡോ. നെബിൽ, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവർ സഹോദരങ്ങളാണ്. അമീറുദ്ദീന്റെ പിതാവിന്റെ പേരിൽ തിരുവനന്തപുരത്തുള്ള ഡോ. മീരാൻ റാവുത്തർ മെമ്മോറിയൽ ചികിത്സകൾക്കായി എത്തുന്ന നൂറുകണക്കിന് രോഗികൾക്കു സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും നൽകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *