കൊറോണ വൈറസ്‌ ബാധയ്ക്കെതിരെ രാജ്യം ക്രിയാത്മകമായി പ്രതികരിച്ചെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി:കൃത്യമായ സമീപനത്തോടെയാണ് നാം കാര്യങ്ങളെ പിന്തുടര്‍ന്നതെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
കൊറോണ വൈറസ്‌ ബാധയ്ക്കെതിരെ ഇന്ത്യയുടെ പ്രതികരണം ക്രിയാത്മകം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി,ഇപ്പോള്‍ രാജ്യത്ത് 586 കൊറോണ വൈറസ്‌
(കോവിഡ് 19) ആശുപത്രികള്‍ ഉണ്ടെന്നും ഒരുലക്ഷത്തിലധികം ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 7447 പേര്‍ക്ക് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്.രോഗമുക്തി നേടിയവരുടെ എണ്ണം 642 ആണ്.ഇത് വരെ മരിച്ചത് 293 പേരാണ്. ലോക്ക് ഡൌണ്‍,മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമാണ്.പ്രതിരോധ നടപടികള്‍ കൈകൊണ്ടില്ലയിരുന്നുവെങ്കില്‍
ഇപ്പോള്‍ രണ്ട് ലക്ഷം പേരില്‍ കൊറോണ വൈറസ്‌ ബാധയുണ്ടാകുമായിരുന്നു എന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *