തീവ്രബാധിത പ്രദേശങ്ങളില്‍ ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ തുടരും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് കണക്ക്. 9 പേര്‍ക്ക് നെഗറ്റീവായി. ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തി. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കും. ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ആകെ 123490 പേര്‍ നിരീക്ഷണത്തിലുണ്ട് .122676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 201 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14163 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 12818 നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. ഏത് പീഡനാനുഭവത്തിന് ശേഷവും അതീജീവനത്തിന്റെ സന്ദേശമുണ്ടെന്നാണ് ഈസ്റ്റര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *