ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള സാഹചര്യം നിലപാടില്‍ ആയിട്ടില്ലെന്ന മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്.

ഓരോ മേഖലകള്‍ക്ക് ഇളവ് നല്‍കുന്ന തീരുമാനം നടപ്പാക്കാമെന്നും, ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ എന്ന് കൂടി വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രവാസികളുടെ പ്രതിസന്ധിയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *