കാസർകോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരും

കാസർകോട്:  കേരളത്തിൽ കോവിഡ് 19 രോഗം ഏറ്റവും കൂടുതൽ ബാധിച്ച കാസർകോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരും. ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാണു നിയന്ത്രണങ്ങൾ ഏർപെടുത്തുക.

കാസർകോട് നഗരത്തോടു ചേർന്ന തളങ്കര, നെല്ലിക്കുന്ന്, വിദ്യാനഗർ, കളനാട് പ്രദേശങ്ങളിൽ ഭക്ഷണം വീടുകളില്‍ എത്തിച്ചുനൽകും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് ബൈക്ക് പട്രോളിങ് നടത്തും. സ്വന്തമായി ശുചിമുറിയില്ലാത്തവരെ വീടുകളിൽനിന്നും മാറ്റും. രോഗികളെയും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരെയുമാണു മാറ്റുക. ആശങ്കകൾക്കിടെ കഴിഞ്ഞ ദിവസം 18 പേർക്കു രോഗം മാറിയതു ജില്ലയ്ക്ക് പ്രതീക്ഷയേകുന്ന കാര്യമാണ്. രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച് 25 ദിവസത്തിനു ശേഷമാണ് ജില്ലയിൽ ഇത്രയും കൂടുതൽ രോഗികൾക്ക് ഒരുമിച്ച് രോഗം ഭേദമാകുന്നത്. കോഴിക്കോട്, പരിയാരം ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന ജില്ലക്കാരായ 18 പേരുടെ രണ്ടും മൂന്നും തവണകളായി നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്.

പരിയാരം മെഡിക്കൽ കോളജിൽ നിന്നു എട്ടും ജനറൽ ആശുപത്രിയിൽ നിന്നു ആറും ജില്ലാ ആശുപത്രിയിൽ നിന്നു മൂന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു ഒരാളുൾക്കുമാണ് രോഗം ഭേദമായത്.  ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന ജില്ലക്കാരായ രണ്ടും പേരും ആശുപത്രി വിട്ടു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. 260 ആശുപത്രികളിലടക്കം ജില്ലയിൽ 10721 പേരാണ് നിരീക്ഷണത്തിലുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *