മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി

മുംബൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ചില ഇളവുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ സ്വഭാവം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിയുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *