കോ വിഡ് 19 സ്ഥിതി വിവരം ഇന്ന് 10.04.2020

കോ വിഡ് 19

സ്ഥിതി വിവരം ഇന്ന്
10.04.2020

*ഇന്ന് ജില്ലയിൽ പുതുതായി 73 പേർ രോഗനിരീക്ഷണത്തിലായി.
775 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* 4677 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു 11 പേരെ ഡിസ്ചാർജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 62 പേരും ജനറൽ ആശുപത്രിയിൽ 7 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 2 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 5 പേരും എസ്.എ.റ്റി ആശുപത്രിയിൽ 6 പേരും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒരാളും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ 114 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

*. ജില്ലയിൽ 5 പേരാണ് ഇപ്പോൾ ചികിത്സ യിലുള്ളത് . ഇന്നലെ പോസിറ്റീവായ വ്യക്തി ഉൾപ്പെടെ മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് കുട്ടികൾ എസ് എ റ്റി ആശുപത്രിയിലുമാണ് ചികിത്സയിൽ തുടരുന്നത്.

* ഇന്ന് 88 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ ജില്ലയിൽ 16 കേസുകളാണ് പോസിറ്റീവായത്. ഇനി 143 പരിശോധനാ ഫലം ലഭിക്കാനുണ്ട്.

കൊറോണ കെയർ സെന്ററുകൾ

* കരുതൽ നിരീക്ഷണത്തിനായി ഐ എം ജി ഹോസ്റ്റലിൽ 47
പേരെയും വേളി സമേതി ഹോസ്റ്റലിൽ 5 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 15 പേരെയും വിഴിഞ്ഞം സെൻറ് മേരീസ് സ്കൂളിൽ 76 പേരെയും താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 143 പേർ നിരീക്ഷണത്തിലുണ്ട്

വാഹന പരിശോധന

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി 3355 വാഹനങ്ങളിലെ 5570 യാത്രക്കാരെ സ്ക്രീനിംഗ് നടത്തി.
‌*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 148 കാളുകളും ദിശ കാൾ സെന്ററിൽ148 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 22 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1233 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 17924 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

*ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി ഇന്ന് 4367
പേരുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരും എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -4934

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -4677

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -114

4. കോവി ഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം – 143

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം – 73

Leave a Reply

Your email address will not be published. Required fields are marked *