ലോകത്ത് ബാധിച്ച് മരണം 95,000 കടന്നു

വാഷിങ്ടൻ: കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 95,000 കടന്നു. ഇന്നലെ മാത്രം 3,653 പേർ മരിച്ചതോടെ ആകെ ജീവൻ നഷ്ടപ്പെട്ടത് 95,657 പേർക്കാണ്. ആകെ രോഗബാധിതർ 16,03,163. ഇന്നലെ 51,014 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49,127 പേരാണ് ഗുരുതര നിലയിലുള്ളത്. 3,56,440 പേർ രോഗമുക്തരായി. 11,51,277 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇറ്റലിയിലാണ് ഏറ്റവുമധികം ആളുകൾക്ക് ജീവൻ നഷ്ടമായത് – 18,279. ഇന്നലെ 610 പേർ മരിച്ചു. രാജ്യത്ത് 1,43,626 പേർ കോവിഡ് ബാധിതരാണ്. ഇന്നലെ മാത്രം 4,204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസിൽ 16,691 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇന്നലെ 1,940 പേർ മരിച്ചു. ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് യുഎസിലാണ് – 4,54,615. ഇന്നലെ മാത്രം 19,688 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇറാനിൽ 4,110 പേരാണ് മരിച്ചത്. ഇന്നലെ 117 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 66,220 രോഗികളാണ് രാജ്യത്തുള്ളത്. 1,634 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചൈനയിൽ 3,335 പേരാണ് മരിച്ചത്. ഇന്ന് ഒരാൾ മരിച്ചു. 81,907 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. പുതുതായി 42 പേർക്കാണ് രോഗം ബാധിച്ചത്. ജർമനിയിൽ 2,607 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 1,18,235 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു

സ്പെയിനിൽ 15,447 പേരാണ് മരിച്ചത്. ഇന്നലെ 610 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1,52,446 പേർ രോഗികളാണ്. രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം 4,226 ആണ്. ഫ്രാൻസിൽ 12,210 മരണങ്ങൾ ഇതിനൊടകം റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 258 പേരാണ് ഇവിടെ മരിച്ചത്. 1,12,950 പേർ രോഗികളാണ്. ഇന്നലെ 881 പേർക്കു കൂടു ജീവഹാനി സംഭവിച്ചതോടെ ബ്രിട്ടനിൽ 7,978 പേർ ആകെ മരിച്ചു. രാജ്യത്ത് 60,733 പേർ രോഗബാധിതരാണ്.

 

Leave a Reply

Your email address will not be published. Required fields are marked *