തമിഴ് നാട്ടില്‍ കൊവിഡ് മൂന്നാം ഘട്ടത്തിലേക്ക് : എടപ്പാടി പളനിസാമി

ചെന്നൈ: കൊവിഡ് വ്യാപനം തമിഴ്‌നാട്ടില്‍ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 738 ആണ്. നിലവില്‍ കഴിഞ്ഞ 21 ദിവസത്തിനിടയില്‍ 344 ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.

കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ 101കോടി രൂപ അനുവദിച്ചു. കൊവിഡ് ടെസ്റ്റ്‌ ചെയ്യുന്നതിനായി 4 ലക്ഷം റാപ്പിഡ് കിറ്റുകള്‍ വാങ്ങി. പത്താം ക്ലാസിലെ പരീക്ഷ നടത്തണോ എന്ന് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള തിരഞ്ഞെടുപ്പാണ് പത്താം ക്ലാസ് പരീക്ഷ. എല്ലാ ജോലികള്‍ക്കും ഈ തിരഞ്ഞെടുപ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച്‌ കൊറോണ ബാധിച്ചത് ആരെങ്കിലും മറച്ചുവച്ചാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ചെന്നൈയിലെ മൈലാപൂരിലെ ട്രാഫിക് പോലീസുകാരനായ അരുങ്കണ്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചിരുന്നു. ഇയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നും ഒരു കുടുംബാംഗത്തിന് ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടുതലായതിനാല്‍ കര്‍ഫ്യൂ നീട്ടാനാണ് സാദ്ധ്യത.

Leave a Reply

Your email address will not be published. Required fields are marked *