സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ നാല്, കാസര്‍കോട് നാല്, മലപ്പുറം രണ്ട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒന്ന് വീതം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 357 ആയി. 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിതരായ എട്ട് വിദേശികള്‍ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവരില്‍ ഒരാള്‍ക്ക്‌
തിരു. മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ നല്‍കിയത്.

വ്യാഴാഴ്ച 12 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *